Chào các bạn! Vì nhiều lý do từ nay Truyen2U chính thức đổi tên là Truyen247.Pro. Mong các bạn tiếp tục ủng hộ truy cập tên miền mới này nhé! Mãi yêu... ♥

കൂട്ട്‌... ഒരോർമ്മക്കൂട്ട്!

കൂട്ട്..... ഒരോർമ്മക്കൂട്ട്...

Disclimer: (പേര് മെൻഷൻ ചെയ്യാത്ത ഒരു പാട് പേരുണ്ട്.... എന്ന് വെച്ച് നിങളാരും എൻ്റ കൂട്ടുകാർ അല്ലാതാവുന്നില്ല!... സൗഹൃദം ഇഷ്ടം)

എൻ്റ കെട്ടിയോനും മൂത്ത മകനുമാണ് എൻ്റ ബെസ്റ്റ് ഫ്രണ്ട്സ്...പലപ്പോഴും ആൺകുട്ടികളുടെ സൗഹൃദക്കൂട്ടങ്ങളോട് അസൂയ തോന്നാറുണ്ട്...
ചുണ്ടും നാവുംതിരിഞ്ഞ് വരുമ്പോൾ തുടങ്ങുന്ന അവരുടെ കൂട്ട് ഒരു പക്ഷേ മരണം വരെ കൂടെക്കാണും.... കൂട്ട്കാരെന്ന് പറഞ്ഞാൽ ചിലപ്പോ ചങ്ക് പറിച്ച് കൊടുത്തെന്നിരിക്കും....
മിക്കവാറും ഇണക്കങ്ങളും പിണക്കങ്ങളും ഒരു ഫോൺകോളിനപ്പുറം കാണും....

അവള് ശെരിയല്ലടാ എന്ന് അവർ പറഞ്ഞാൽ ബ്രേക്ക് അപ്പും മുൻ പിൻ നോക്കാതെ ചെയ്യും (അതിനെ തേപ്പെന്ന് ഒരിക്കലും അധിക്ഷേപിക്കരുത്..)
ഇതൊക്കെ എന്തിനാ ഇവിടെപ്പറയണേ എന്ന് ചോദിച്ചാൽ എൻ്റ കെട്ടിയോനുമുണ്ടേ കൂട്ടുകാർ....

അസൂയ തോന്നിപ്പോവും വിധമാണവരുടെ സൗഹൃദം....

അത് കാണുമ്പോ പലപ്പോഴും എൻ്റ കാര്യം ഞാനോർക്കും... ഈ സൗഹൃദങ്ങളെ കൊണ്ടു നടക്കുന്ന കാര്യത്തിൽ ഞാനൽപം പുറകോട്ടാണ്...

LKG മുതൽ മൂന്നാം ക്ലാസ് വരെ കൂടെപ്പഠിച്ച ആരേയും എനിക്കോർമ്മയില്ല!

(കൂടെ പഠിച്ചവരെ മാത്രമല്ല ഒന്നിൽ പഠിപ്പിച്ച ആനി ടീച്ചറേയും രണ്ടിൽ പഠിപ്പിച്ച ജയടീച്ചറേയും ഒഴിച്ചാൽ ബാക്കി 3 ടീച്ചർമാരെയും ഓർമ്മയില്ല! വയസ്സ് 30 കഴിഞ്ഞില്ലേ? ഓർമ്മക്കുറവ് വരാൻ പ്രായം ആയോ ആവോ?)

എൻ്റ ഓർമ്മക്കൂട്ടുകൾ തുടങ്ങുന്നത് ശ്രീകണ്ഠേശ്വരം SNDPYUPS ലെ 4 D യിൽ നിന്നുമാണ്....

അവിടെ സിനി, സിമി, സുമി കൂട്ട്കെട്ട് തുടങ്ങി.... ഒരേഴാം ക്ലാസ് വരെ അത് തുടർന്നു....റോസ്മി, സിനി, സോഫി.... ഞങ്ങളുടെ വീട്ടുമുറ്റത്തെ കളിക്കൂട്ട്....
ഈ കൂട്ട് എൻ്റ വിവാഹം കഴിയും വരെ ഒക്കെ ഉണ്ടായിരുന്നു കേട്ടോ....(ഇവരൊക്കെ എവിടാന്ന് ചോദിക്കരുത് അന്വേഷിച്ചിട്ടില്ല.)

എട്ടാം ക്ലാസ് മുതലാണ് പ്രിൻസി, ആതിര, റജീന സഖ്യം തുടങ്ങിയത് അതൊരു 10 ആം ക്ലാസ് വരെ നീണ്ടു...

VHSC യിലെ MLT ബാച്ചിൽ ഞങ്ങളുടെ പ്രിയപ്പെട്ട വാനംപാടി
സാഗിലക്ഷ്മി, കുറുമ്പത്തിയും പൊതുവേ പിണക്കക്കാരിയുമായ ഹർഷ... എൻ്റ ചങ്ക് കൂട്ടുകാരി ശിൽപാ ശശിധരൻ.... സോഫിയ... ആതിര.... അങ്ങിനെ പോകുന്നു കൂട്ടുകാരുടെ നീണ്ട നിര....
പിന്നെ കൂട്ടുകാരെയും വീട്ടുകാരെയും നാട്ടുകാരെയും ആരെയും പരിഗണിക്കാതെ വീട്ടിൽ കുത്തിയിരുന്ന് സമയം കളഞ്ഞ 5 വർഷത്തെ ഇടവേള വേണ്ടി വന്നു മറ്റു പല സൗഹൃദങ്ങൾ തേടിയെത്താൻ...

അരൂർ പള്ളിക്കടുത്ത് ഗ്ലോബൽ അക്കാഡമിയിൽ വെച്ച് ഇടയ്ക്കെപ്പോഴൊ നഷ്ടപ്പെട്ട സൗഹൃദത്തിലൊരാളെ തിരിച്ചു കിട്ടി.... ശിൽപ ശശിധരൻ... പിന്നെ ഹർഷ....

ഹിന്ദി പ്രചാരസഭയിലെ രേഖ ചേച്ചി, റുബീന.. അഡ്രിന... ടീന... ആയില്യ...

അവിടന്നൊരു ചാട്ടം പിന്നെ SME യിലേക്കായിരുന്നു...

അവിടെയും കിട്ടി ഒരു പിടി സൗഹൃദങ്ങൾ...
സൂസൻ,
ജീനസ്,
വന്ദന,
സാദിഖ്,
എബി,
സെബിൻ
ഞങ്ങളൊന്നിച്ചുള്ള ട്രെയ്ൻ യാത്രകൾ....( ഹാ.. അതൊക്കെയൊരു കാലം!)

ജൂനിയർ മാരും സീനിയർ മാരുമായി ഇപ്പോഴും സൗഹൃദം പുതുക്കുന്നവരൊട്ടേറെ....

ജനറൽ ഹോസ്പിറ്റലും സമ്മാനിച്ചു ഒരു പിടി സൗഹൃദങ്ങൾ.....

MOSC യിലും ഉണ്ടായിരുന്നു 5 പേരുള്ള സൗഹൃദക്കൂട്ട്....

മുസ്ലിം വിമൻസ് ഹോസ്റ്റലിൽ വെച്ച് കിട്ടിയ അൽഫിയ... അനിത ഹോസ്റ്റലിലെ അശ്വതി, അഞ്ജു, ദീപ്തി.....( പടച്ചോനെ ലിസ്റ്റ് നീളുവാണല്ലോ?)😳

പിന്നെ സംഗീത് ഹോസ്പിറ്റലിലെ സൗഹൃദങ്ങൾ....💪

കൊഴിഞ്ഞു പോയെങ്കിലും..

ജിനു....🤗
ഡോ. അനൂപ്...🤩
രശ്മി....😊
ശാലു....🤪
ഏയ്ഞ്ചൽ...😊
അമല....😊
ആതിര...😊
ജിം ജോസ്...🙃
പിന്നെ ഇപ്പ ചങ്കായിട്ട് നുമ്മട കൂടെത്തന്നെയുള്ള
എൻ്റ സ്വന്തം ഹെലൻ...😘
സിനിയ.... ജ്യോതിച്ചേച്ചി.
എൻ്റ സ്വന്തം പാറു..🤗
ദേ...ഇപ്പോ സ്നേഹ...😎😎😎

പിന്നെ അക്ഷരങ്ങളോട് കൂട്ടുകൂടിക്കിട്ടിയ ഞാനിത് വരെ കാണാത്ത ചിലർ🧐

വാട്ട് പാഡിലെ റായി.... വയലറ്റ്... ഗ്രന്ഥപ്രിയ...😘😘😘😘😘😘😘😘😘

കഥയോരത്തിലെ അഞ്ജന ഭാസി...😍

രംഗോലിയിലും ഉണ്ട് ചിലർ കേട്ടോ....☺️

അങ്ങനെ അങ്ങനെ അങ്ങനെ......😅😅😅

കൂട്ട് കെട്ടിനുണ്ടോ വല്ല അറ്റവും മൂലയും🤔 അതൊരു ചെയ്ൻ റിയാക്ഷനാണ് കുട്ടീ...🤗🤗🤗🤗

സുമി അസ്ലം PT🥰🥰🥰

Bạn đang đọc truyện trên: Truyen247.Pro