Be +ve
വിഷാദരോഗം രോഗാവസ്ഥ തന്നെ.... പക്ഷേ ചികിത്സയെക്കാൾ ആദ്യം വേണ്ടത് Be +ve എന്ന നിലപാടാണ്.....
ചികിത്സയെക്കാളേറെ അത്തരം അവസ്ഥയിലേക്ക് എത്തിച്ചേരാതിരിക്കുവാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കണം..... മറ്റുള്ളവരെ സഹായിക്കുകയും വേണമെന്നാണെൻ്റ പക്ഷം......
പലപ്പോഴും ഒരാൾ രോഗിയായി... അന്തർമുഖനായി... സാമൂഹിക ബന്ധങ്ങളിൽ നിന്നകന്ന്.... ഒളിച്ചോട്ടമോ... ആത്മഹത്യാ ശ്രമമോ... ആത്മഹത്യയോ... കൊലപാതകമോ ഉണ്ടായ ശേഷം
മാത്രമാണ് പലരും അവരെക്കുറിച്ച് ചിന്തിക്കുക.....
ഇതിനൊക്കെ മുൻപേ ഏകാന്തതയെ ഇഷ്ടപ്പെട്ട് ഉൾവലിയുന്ന ഇവരോട് ഭക്ഷണം കഴിച്ചില്ലേ? സുഖമില്ലേ?..... നിനക്ക് ഡോക്ടറെക്കണ്ടൂടെ? മരുന്നുകഴിച്ചൂടെ? എന്നൊക്കെ ചോദിക്കുന്നവരുണ്ട്...
അവരുടെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് നിനക്കെന്ത് മറ്റി? എന്താണൊരു മാറ്റം? എന്താണെപ്പോഴും ഒറ്റയ്ക്കിരിക്കുന്നത്? എന്തേയ്.... നിനക്കെന്തെങ്കിലും പറയാനുണ്ടോ? എന്തെങ്കിലും വിഷമങ്ങളുണ്ടോ? എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ?.... ഇതൊക്കെ ചോദിച്ചറിയാനും സമാധാനിപ്പിക്കാനും ആരും ശ്രമിക്കുന്നില്ല!
കൂട്ടുകുടുംബങ്ങൾ പലതും അണുകുടുംബങ്ങളായപ്പോഴും സ്വകാര്യത എന്നത് ബാല്യകാലo തൊട്ടേ അടിച്ചേൽപ്പിക്കുമ്പോഴും ശാസ്ത്രത്തോട് കൂടുതൽ അടുത്ത് ചിന്തിക്കാൻ ഒട്ടേറെ സമയം കിട്ടുന്നത് കൊണ്ടും കുടുംബ ബന്ധങ്ങളുടെ മാറ്റ് കുറഞ്ഞ് തുടങ്ങി.... മക്കളുടെ പ്രശ്‌നങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കാറില്ല.... മാതാപിതാക്കൾ കടന്നു പോകുന്ന പ്രതിസന്ധികൾ കുട്ടികളെ അറിയിക്കാറുമില്ല അറിയാറുമില്ല!
ഭാര്യ ഭർത്തൃ ബന്ധങ്ങളിലും അങ്ങനെയൊക്കെത്തന്നെയാണ്.....
പുരുഷൻന്മാർക്ക് അവരുടെ ഭാരമിറക്കി വെയ്ക്കാൻ ഒരു പാട് സുഹൃത്ത് ബന്ധങ്ങളുണ്ടാവും...
സ്ത്രീകളെ സംബന്ധിച്ച് വിവാഹം കഴിഞ്ഞ് ഓരോരോ വ്യത്യസ്ത സാഹചര്യങ്ങളിലേയ്ക്ക് തിരിയുമ്പോൾ സുഹൃത്ത് ബന്ധങ്ങളുടെ ഇഴയടുപ്പം കുറവാണ്.....
കുറേ ആധികളും വ്യാധികളും ഉള്ളിലിട്ട് ആരോടും അടിച്ചമർത്തി അന്തർമുഖരായി പറയാനില്ലാതെ ഒടുക്കം വിഷാദരോഗിയായി ഏതെങ്കിലും കൗൺസിലിങ്ങ് ടേബിളിന് മുന്നിൽ മുഖാമുഖം ഇരിക്കുമ്പോൾ ഒരു മുൻപരിചയവും ഇല്ലാത്ത അവരോട് ഒരു തുറന്ന് പറച്ചിൽ നടത്തുമ്പോൾ പലർക്കും രോഗലക്ഷണങ്ങൾ കുറയുന്നത് അത് കൊണ്ടാണ്....
ഇതിനെക്കാളൊക്കെ നല്ലത് തുറന്ന് പറച്ചിലുകൾക്കൊരിടം കുടുംമ്പത്തിൽ തന്നെ തുടങ്ങുന്നതാണ്..... അവരറിഞ്ഞാൽ വിഷമിക്കും..
ഇതിനൊക്കെ അവരെന്ത് ചെയ്യാനാ.... എന്നെ അവർ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല..... അവൻ അല്ലെങ്കിൽ അവളറിഞ്ഞാൽ അതോടെ തീർന്നു.... എന്നൊക്കെയുള്ള മുൻധാരണകൾ ഒഴിവാക്കി
ഒരു ചോദ്യത്തിന് കാത്ത് നിൽക്കാതെ ഞാനൊരു പ്രശ്നത്തിലാണെന്ന് തുറന്ന് പറയാൻ കഴിയുന്നതാണ് വിഷാദ രോഗത്തിനെതിരെ ആദ്യ അതിജീവന പാഠം..... നിനക്ക് ഉത്തരം കണ്ടെത്താൻ കഴിയാത്ത പ്രശ്നങ്ങൾക്ക് മറ്റുള്ളവർക്ക് വേഗം പരിഹാരം കാണാൻ കഴിയും.... പരിഹാരം കിട്ടിയില്ല എങ്കിലും സമാധാനിപ്പിക്കാനെങ്കിലും കഴിയും....
ഇതിനൊന്നും പറ്റിയില്ലെങ്കിലും ഏകാന്തതയെ മറികടക്കാനെങ്കിലും കഴിയാതിരിക്കില്ല......
Be+ve....... ഏതൊരു കാര്യത്തിന് നഗറ്റീവ് മാത്രമല്ല പോസിറ്റീവ് സൈഡു മുണ്ടാവും.....
ഒരു നാണയത്തിൻ്റെ ഇരുവശങ്ങൾ പോലെ....
ഒരോ ഒടുക്കങ്ങളും പുതിയ തുടക്കങ്ങളാണ്.....
ഒരില പൊഴിഞ്ഞാൽ പുതിയതൊന്ന് തളിരിടും....
ഒരു പൂ കൊഴിയുന്നത് വിത്തിനെ ഭൂമിയിലെത്തിക്കാനാണ്......
സുമി അസ്ലം PT
Bạn đang đọc truyện trên: Truyen247.Pro